മുസ്ലിങ്ങള്‍ക്കും യാദവ വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കില്ല; വര്‍ഗീയ വിഷം തുപ്പി ജെഡിയു എംപി ദേവേഷ് ചന്ദ്ര ഠാക്കൂര്‍

ഭരണഘടന വിരുദ്ധമായ വര്‍ഗീയ പരാമര്‍ശവുമായി ജെഡിയു എംപി ദേവേഷ് ചന്ദ്ര ഠാക്കൂര്‍. മുസ്ലീങ്ങള്‍ക്കും യാദവ വിഭാഗത്തിനും വേണ്ടി താന്‍ പ്രവര്‍ത്തിക്കില്ലെന്ന ജെഡിയു എംപിയുടെ വിവാദ പ്രസ്താവന ചര്‍ച്ചയാകുന്നു. താന്‍ മുസ്ലീങ്ങളില്‍ നിന്നും യാദവ വിഭാഗത്തില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിക്കില്ലെന്നാണ് നിയുക്ത എംപിയുടെ പ്രസ്താവന.

ബീഹാറിലെ സീതാര്‍മഹി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് നേരിയ ഭൂരിപക്ഷത്തിനാണ് ദേവേഷ് ചന്ദ്ര ഠാക്കൂര്‍ വിജയിച്ചത്. 51,000 വോട്ടുകളായിരുന്നു ദേവേഷിന്റെ ഭൂരിപക്ഷം. മുസ്ലീങ്ങളും യാദവ വിഭാഗവും തനിക്ക് വോട്ട് ചെയ്യാത്തതിലെ അതൃപ്തിയെ തുടര്‍ന്നാണ് എംപിയുടെ വിവാദ പ്രസ്താവന. ദേവേഷിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മുസ്ലീങ്ങളും യാദവ വിഭാഗവും തനിക്ക് വോട്ട് ചെയ്തിട്ടില്ല. അതിനാല്‍ അവരുടെ അഭ്യര്‍ത്ഥനകളും പരിഗണിക്കില്ല. ഇരു വിഭാഗത്തിനും ആവശ്യമെങ്കില്‍ തന്നെ കാണാന്‍ വരാം. ചായയും പലഹാരങ്ങളും കഴിച്ച് മടങ്ങാം. എന്നാല്‍ ഇരു വിഭാഗങ്ങളും തന്നില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കേണ്ടെന്നും ദേവേഷ് പറഞ്ഞു.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ കാണാന്‍ വന്നിരുന്നു. ആദ്യമായി വന്നതിനാല്‍ അയാളോട് താന്‍ ്ധികമൊന്നും പറഞ്ഞില്ല. ആര്‍ജെഡിയ്ക്കല്ലേ വോട്ട് ചെയ്തതെന്ന് താന്‍ അയാളോട് ചോദിച്ചു. അതേയെന്ന് മറുപടിയും ലഭിച്ചു. ഇതേ തുടര്‍ന്ന് ചായ നല്‍കി അയാളെ സഹായം നല്‍കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും ദേവേഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ