കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങും; ബിഷപ്പുമാരുമായി കൂടിക്കാഴ്ചകള്‍ നടത്തും; ബിജെപിക്ക് ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിക്ക് ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. സഭാ നേതാക്കളുമായി ബിജെപി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിലെത്തുന്ന നിതിന്‍ ഗഡ്കരി സിറോ മലബാര്‍ സഭ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.

എന്‍ഡിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും നിതിന്‍ ഗഡ്കരി പറയുന്നു. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കും.

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് ഏറ്റവും വലിയ സമ്ബത്തെന്നും തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങള്‍ക്കുള്ളതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്, കുടുംബങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍. അങ്ങനെ പലതും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ജോലിയില്‍ എപ്പോഴെങ്കിലും ആരോടെങ്കിലും താന്‍ വിവേചനം കാണിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എനിക്ക് വോട്ട് ചെയ്യേണ്ട കാര്യമില്ലന്നും അദേഹം പറഞ്ഞു.

ഞാന്‍ കേന്ദ്രമന്ത്രിപദത്തിലടക്കം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോനുന്നുവെങ്കില്‍ മാത്രം എനിക്ക് വോട്ട് ചെയ്യാതാല്‍ മതിയെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി