നമോ നമോ പറഞ്ഞു നടക്കുന്നവരുടെ കാലം കഴിഞ്ഞു, ഇനി ജയ് ഭീം വിളികള്‍ മുഴങ്ങിക്കേള്‍ക്കും; മായാവതി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമെന്ന് ബി.എസ്.പി നേതാവ് മായാവതി. നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞെന്നും അംബേദ്കര്‍ നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞു. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയാണെങ്കില്‍ താന്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മായാവതി പറഞ്ഞു. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നത്”- മായാവതി പറയുന്നു.

അംബേദ്കര്‍ നഗറില്‍ നിന്ന് നാലു പ്രാവശ്യം മായാവതി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 12നാണ് അംബേദ്കര്‍ നഗറിലെ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പിയുടെ സഖ്യകക്ഷിയായ എസ്.പിയുടെ നേതാവ് അഖിലേഷ് യാദവ് പല തവണ പറഞ്ഞിരുന്നു.

അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യത്തിന്റെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്ന് മായാവതി ഇന്നലെ പറഞ്ഞിരുന്നു. ബി.ജെ.പിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എസ്.പിയും ബി.എസ്.പിയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്