'ഈ രാജകുമാരൻ ഇത്രയും കാലം എവിടെയാണ് ഒളിച്ചിരുന്നത്?' പ്രസ്താവന ഭരണ പരിചയകുറവുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റയടിക്ക് ദാരിദ്രം ഇല്ലാതാക്കുമെന്ന രാഹുലിന്റെ പ്രസ്താവന ഭരണ പരിചയകുറവുകൊണ്ടാണെന്നും കുറ്റപ്പെടുത്തി. രാഹുലിനെ ‘കോൺഗ്രസ് കെ ഷെഹ്‌സാദെ’ എന്ന് പരാമർശിച്ച പ്രധാനമന്ത്രി കോൺഗ്രസിന്റെ ഈ രാജകുമാരൻ ഇത്രയും കാലം എവിടെയാണ് ഒളിച്ചിരുന്നതെന്നും ചോദിച്ചു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വന്ന് മണിക്കൂറുകൾക്കകം നടന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പര്യടന റാലിയിലാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. രാഹുൽഗാന്ധിയുടെ ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയെയും പ്രധാനമന്ത്രി തള്ളി. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ ഉടനെ രാജ്യത്തെ ദാരിദ്രം തുടച്ച് നീക്കുമെന്ന് രാജസ്ഥാനിലെ റാലിയിൽ വെച്ച് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും ഓരോ വർഷവും ഒരു ലക്ഷം രൂപ നൽകും. അതിലൂടെ ദരിദ്രാവസ്ഥ പരിഹരിക്കാനാകുമെന്നും ഭരണം നേടിയാൽ ആദ്യ പരിഗണന ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാ’ണെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്നും രാഹുൽഗാന്ധി വോട്ടർമാർക്ക് വാഗ്‌ദാനം നൽകിയിരുന്നു.

Latest Stories

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി