വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുന്നതില്‍ എന്താണിത്ര തെറ്റ്, അത് മഹത്തായ പാരമ്പര്യമല്ലേ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്ന ആരോപണത്തോട് പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിവല്‍ക്കരണതത്ില്‍ എന്താണ് തെറ്റെന്ന് വിമര്‍ശകര്‍ പറയട്ടെ എന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ പൈതൃകം, സംസ്‌കാരം, പൂര്‍വ്വികര്‍ എന്നിവയില്‍ അഭിമാനം തോന്നണമെന്നും കൊളോണിയല്‍ ചിന്തകള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിക്കണമെന്നും വ്യക്തമാക്കി.

‘ ഞങ്ങള്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുകയാണെന്ന് ചിലര്‍ എന്ന് ആരോപിക്കു, എന്നാല്‍ കാവിയില്‍ എന്താണ് തെറ്റ്? നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്ത്വചിന്തകളായ സര്‍വേ ഭവന്തു സുഖിനഃ (എല്ലാവരും സന്തോഷവാനായിരിക്കുക) വസുധൈവ് കുടുംബകം (ലോകം ഒരു കുടുംബം) എന്നിവയാണ് ഇന്നും ഇന്ത്യയുടെ വിദേശനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ ‘ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലും കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനം വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുയാണ് നായിഡുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന് പിന്നാലെ കര്‍ണാടകയും സമാനമായ തീരുമാനം എടുക്കുകയായിരുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. നാഗേഷ് പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ