പ്രധാനമന്ത്രി പറഞ്ഞ ആ എ.എസ്.എ.ടി ഇതാണ്, രാജ്യങ്ങള്‍ ഉപഗ്രഹങ്ങളുണ്ടാക്കുന്നു, പിന്നീട് ഇതിനെ നശിപ്പിക്കാന്‍ ഉപഗ്രഹവേധ മിസൈല്‍ അയക്കുന്നു

സൈനിക ലക്ഷ്യത്തിനു വേണ്ടി ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ നശിപ്പിക്കാനോ അതിന്റെ പ്രവര്‍ത്തന ശേഷി ഇല്ലാതാക്കാനോ ഉപയോഗിക്കുന്ന ബഹിരാകാശ ആയുധങ്ങളാണ് ആന്റി സാറ്റലൈറ്റ് വെപ്പണ്‍സ്( എ എസ് എ ടി). നിലവില്‍ പല രാജ്യങ്ങളും ഈ സാങ്കേതിക വിദ്യ കൈയ്യാളുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങക്ക് ഈ സാങ്കേതിക വിദ്യയുണ്ട്.

ഇസ്രായേലും ഇന്ത്യയും ഇത് വികസിപ്പിച്ചു വരികയാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് 2010 ലാണ് ഈ പദ്ധതിയുടെ വിത്ത് ഇന്ത്യയില്‍ പാകുന്നത്. നിലവില്‍ ഇതുവരെ ഒരു രാജ്യങ്ങളും ക്ഷേമകാര്യത്തിന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളും സ്വന്തം സാറ്റലൈറ്റുകളെ തന്നെ തകര്‍ത്താണ് ശക്തി തെളിയിക്കുന്നത്.

ഇന്ത്യ ഇ ക്ലബിലേക്ക് ഇന്ന് ചേര്‍ന്നതായി വിക്കി പീഡിയ പറയുന്നു. എ എസ് എ ടി ബഹിരാകാശത്ത് വന്‍ മലിനീകരണമുണ്ടാക്കും എന്ന് ആരോപണം നിലവിലുണ്ട്. എന്നാല്‍ രാഷ്ട്രങ്ങള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കി സാറ്റലൈറ്റ് വിക്ഷേപിച്ച് നൂറുകണക്കിന് കോടികള്‍ മുടക്കി എ എസ് എ ടി ഉണ്ടാക്കി സ്വയം നശിപ്പിക്കുന്നു!!
ഭാവിയിലെ യുദ്ധത്തില്‍ ഉപഗ്രഹങ്ങളും ചാര ഉപഗ്രഹങ്ങളും വ്യാപകമായി ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യങ്ങള്‍.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ