മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം; ഇന്ത്യയുടെ ആശയത്തെ ആക്രമിക്കുന്നു; വഖഫ് ബില്ലിനെ തുറന്നെതിര്‍ന്ന് പ്രതിപക്ഷനേതാവ്

കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് ബില്‍ മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണെന്ന് രാഹുല്‍ ഗാന്ധി.
ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നുവെന്നും ഇത് മുസ്ലീമുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ഇങ്ങനെ ലക്ഷ്യം വച്ചേക്കാമെന്നും കോണ്‍ഗ്രസ് നിയമ നിര്‍മാണത്തെ ശക്തമായ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ആശയത്തെ തന്നെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 25 ലംഘിക്കുകയും ചെയ്യുന്നതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ നിയമനിര്‍മാണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്രിസ്ത്യന്‍ സമൂഹത്തോട് ബിജെപി സര്‍ക്കാര്‍ അടുത്തകാലത്ത് വലിയ സ്‌നേഹമാണ് കാണിക്കുന്നതെന്ന് വഖഫ് ബില്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍.

കേരളത്തില്‍ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും വിഭജിക്കുക എന്നതാണ് ബിജെപി അജണ്ട.
മുനമ്പം ബി.ജെ.പിക്ക് രാഷ്ട്രീയ വിഷയമാണ്. നിലവിലെ ഭേദഗതി അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുകിട്ടുമോ എന്ന് വ്യക്തമല്ല. ഇതിനായി കാര്യമായ ഒരു നിര്‍ദേശവും ബില്ലിലില്ല. മുനമ്ബത്തോടുള്ള സ്‌നേഹമല്ല, കേരളത്തിലെ കൃസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ബിജെപി അജണ്ടയെന്നും ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ഹൈബി പറഞ്ഞു.

മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സിബിസിഐയും കെസിബിസിയും പറഞ്ഞത് കേള്‍ക്കാത്ത സര്‍ക്കാര്‍ ഈ വിഷയത്തില്‍ മാത്രം ഇത്രയധികം തല്‍പ്പരരാകുന്നത് എന്താണ്. ആംഗ്ലോ ഇന്ത്യന്‍ സംവരണം, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായ കടന്നാക്രമണം, ചാരിറ്റി ഫണ്ട് തടയല്‍ അടക്കമുള്ള വിഷയങ്ങളില്‍ കെസിബിസിയും സിബിസിഐയും പ്രതികരിച്ചിരുന്നു. ആംഗ്ലോ ഇന്ത്യന്‍ സംവരണം തിരിച്ചുകൊണ്ടുവരാന്‍ ബിജെപിയെ താന്‍ വെല്ലുവിളിക്കുന്നു. കര്‍ണാടകയിലെ മതപരിവര്‍ത്തന നിയമം അടക്കം ക്രൈസ്തവരോട് വിവേചനപരമായി പെരുമാറുന്നതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

കഴിഞ്ഞ ദിവസം പോലും ക്രൈസ്തവ പുരോഹിതരെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചു. മതപ്രചാരണത്തിന് ഭരണഘടന നല്‍കുന്ന അവകാശം ഉറപ്പാക്കുന്നതിന് ആര്‍എസ്എസിന്റെ കത്ത് ആവശ്യമുണ്ടോ എന്നും ഹൈബി ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം