രാജ്യത്ത് വിവിധ ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍, കാത്തിരുന്നു മുഷിഞ്ഞ വോട്ടര്‍മാര്‍ മടങ്ങിപ്പോയെന്നും പരാതി

ഒന്നാംഘട്ട വോട്ടെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിരുന്നുവെന്ന വ്യാപക പരാതി നിലനില്‍ക്കെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുന്നതായി രാജ്യത്തെ വിവിധ ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ തികയും മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. യ്ന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കാത്തിരുന്ന് മടുത്ത വോട്ടര്‍മാര്‍ മടങ്ങിപ്പോയതായും വാര്‍ത്തകളുണ്ട്.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിടങ്ങളില്‍ തകരാറ് കണ്ടതായി ബീഡ് ജില്ലാ മജിസ്ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡെ അറിയിച്ചു. അസമിലെ സില്‍ചറില്‍ വോട്ടിംഗ് തുടങ്ങാന്‍ വൈകിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ മഥുരയിലെ പോളിംഗ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ പലരും മടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു

ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരുന്നു അത്. രണ്ടാംഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Latest Stories

'തപാൽ ബാലറ്റുകൾ തിരുത്തിയതിൽ കേസ്'; ജി സുധാകരന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്

ജൂനിയർ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റ സംഭവം; ബെയ്‌ലിൻ ദാസ് റിമാൻഡിൽ, ജാമ്യാപേക്ഷയിൽ വിധി നാളെ

രാഷ്ട്രപതി സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു; ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം; ദ്രൗപതി മുര്‍മുവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

'ഞാൻ എടുത്ത തീരുമാനത്തിൽ അവൾ ഹാപ്പി ആണ്'; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ആര്യ ബഡായി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയർത്താൻ കേന്ദ്രം; 50,000 കോടി രൂപയുടെ വർധനവ് ഉണ്ടായേക്കും

ഉറ്റസുഹൃത്തുക്കള്‍ ഇനി ജീവിതപങ്കാളികള്‍, ആര്യയും സിബിനും വിവാഹിതരാവുന്നു, സന്തോഷം പങ്കുവച്ച് താരങ്ങള്‍

വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോഹ്‌ലി അങ്ങനെ എന്നോട് പറഞ്ഞു, അത് കേട്ടപ്പോൾ....; രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ

മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി എഐസിസി

IPL 2025: ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ നിർത്തണം, വെറും അനാവശ്യമാണ് ആ ടൂർണമെന്റ് ഇപ്പോൾ; ബിസിസിഐക്ക് എതിരെ മിച്ചൽ ജോൺസൺ

ജി സുധാകരന്റെ വിവാദ പ്രസംഗം; ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് സൂചന