'ഹിന്ദി തെരിയാത് പോടാ', അമിത് ഷായുടെ പ്രസ്താവനയ്‌ക്ക് എതിരെ തമിഴ്‌നാട്ടില്‍ വൈറല്‍ കാമ്പയിന്‍

വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്താന്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ പുതിയ ക്യാമ്പയിനുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗോടെയാണ് വിമര്‍ശനം ഉയരുന്നത്. ഇതിനോടകം ക്യാമ്പയിന്‍ വൈറലായി കഴിഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്ടീയ ഇടങ്ങളില്‍ ഉള്‍പ്പടെ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എന്നും ശക്തമായി പോരാടിയ സംസ്ഥാനമാണ് തമിഴ്‌നാട്. ഡിഎംകെ ഉള്‍പ്പടെ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് ഡിഎംകെ പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മിപ്പിച്ച് ഡിഎംകെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബഹുസ്വരതയ്ക്കും എതിരാണ്. നിങ്ങള്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ചെയ്യുന്നു. അത് വിജയിക്കില്ല.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും അമിത് ഷാ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഏകഭാഷാ ഐക്യത്തെ സഹായിക്കില്ലെന്നും ഏകവചനം എന്നതിന് സമഗ്രത സൃഷ്ടിക്കാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ സംസാരിക്കവേയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ അനുയോജ്യമായ സമയമാണിത്.

രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഒത്തൊരുമയക്ക് ഈ നീക്കം വളരെ പ്രധാനമാണ് എന്നും ഷാ പറഞ്ഞിരുന്നു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ