വിക്രം മിശ്രി പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഫോറിൻ സർവീസിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഡിസംബർ 11 വരെ ചൈനയിലെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചു. പ്രദീപ് കുമാർ റാവത്ത് അദ്ദേഹത്തിൽ നിന്ന് ചുമതലയേറ്റു.

ഇന്ത്യൻ ഫോറിൻ സർവീസിലെ 1989 ബാച്ചിൽ നിന്നുള്ള വിക്രം മിസ്രി മ്യാൻമറിലും സ്പെയിനിലും ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ അദ്ദേഹം ബീജിംഗിലെ അംബാസഡറായി നിയമിതനായി, ഇന്ത്യ-ചൈന ബന്ധങ്ങളിലെ നിർണായക കാലഘട്ടത്തിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

2020 ജൂണിൽ ഗാൽവൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളുടെയും സൈന്യം അക്രമാസക്തമായി ഏറ്റുമുട്ടിയതിന് ശേഷം ചൈനയുമായി നടത്തിയ നിരവധി ചർച്ചകളുടെ ഭാഗമായിരുന്നു വിക്രം മിശ്രി. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നിരവധി ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 മുതൽ 2014 വരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2014ൽ നരേന്ദ്ര മോദി അധികാരമേറ്റപ്പോഴും ആ പദവിയിൽ തുടർന്നു. 2014 മെയ് മുതൽ ജൂലൈ വരെ പ്രധാനമന്ത്രി മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മിസ്രി സേവനമനുഷ്ഠിച്ചു. 1997ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദർ കുമാർ ഗുജ്റാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

ശ്രീനഗറിൽ ജനിച്ച വിക്രം മിസ്രി ഡൽഹിയിലെ ഹിന്ദു കോളജിൽ നിന്ന് ബിരുദം നേടുന്നതിന് മുമ്പ് സിന്ധ്യ സ്‌കൂളിലാണ് പഠിച്ചത്. എംബിഎ ബിരുദവും നേടിയിട്ടുണ്ട്. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് വർഷത്തോളം പരസ്യത്തിലും പരസ്യചിത്ര നിർമ്മാണത്തിലും പ്രവർത്തിച്ചിരുന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി