'വിജയ്‌യെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല'; ഡിഎംകെയുടെ അതൃപ്‌തിയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിനെ ഇൻഡ്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന നിലപാട് തിരുത്തി കോൺഗ്രസ്. വിജയ്‌യെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ടിവികെയുടെ നയങ്ങൾ ഇൻഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്നും തമിഴ്നാട് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സെൽവ പെരുന്തഗൈ വ്യക്തമാക്കി.

ഡിഎംകെയുടെ എതിർപ്പിനെത്തുടർന്നാണ് കോൺഗ്രസിന്റെ നിലപാട് മാറ്റം. തമിഴ്നാട്ടിൽ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും സെൽവ പെരുന്തഗൈ വിശദീകരിച്ചു. തുടർച്ചയായി സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന വിജയ്‌യെ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന കോൺഗ്രസ് നിലപാടിൽ ഡിഎംകെ അതൃപ്തി അറിയിച്ചിരുന്നു.

വിജയ് രാഷ്ട്രീയ പ്രവേശം അറിയിച്ചപ്പോൾ ഡിഎംകെ വരവേറ്റിരുന്നു. എന്നാൽ ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തിൽ വിജയ് പ്രഖ്യാപിക്കുകയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും വിജയ് സർക്കാരിനോടുള്ള വിമർശനം തുടർന്നു. എന്നാൽ ഇതിനിടയിലും വിജയ്‌യോട് കോൺഗ്രസ് മൃദുസമീപനമാണ് തുടർന്നത്.

പുതിയ വിമാനത്താവള പദ്ധതിക്കെതിരേ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിജയ് വീണ്ടും ഡിഎംകെയെ വിമർശിച്ചു. എന്നാൽ, അടുത്ത ദിവസവും വിജയ് ഇൻഡ്യ സഖ്യത്തിലേക്ക് വരണമെന്ന് സെൽവ പെരുന്തഗൈ ആവശ്യപ്പെട്ടു. ഇതിൽ ഡിഎംകെ അതൃപ്തി അറിയിച്ചതോടെയാണ് കോൺഗ്രസിന്റെ നിലപാട് മാറ്റം.

യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസുമായി അടുപ്പം പുലർത്തിയ വിജയ് ഒരുഘട്ടത്തിൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസുമായി കൈകോർക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ നിലവിൽ ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ, വിസികെ എന്നിവരെയും വിജയ് ലക്ഷ്യമിട്ടിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ