കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ച്‌ ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സർക്കുലർ പുറപ്പെടുവിച്ചു. സർവകലാശാലയിലും കോളജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി സർക്കുലറിൽ പരാമർശിക്കുന്നു. സർവകലാശാലകൾക്കും കോളജുകൾക്കും ഉള്ളിൽ മൊബൈൽ ഫോണുകൾ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാർത്ഥികളെ മേലിൽ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലുമുള്ള അധ്യാപകർക്കും നിരോധനം ബാധകമാണ്.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായാണ് നിരോധനം എന്നാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലറിൽ പറയുന്നത്. മന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് ഇതിനകം നിരോധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട യോഗങ്ങളിൽ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.

കോളജ് സമയങ്ങളിൽ ധാരാളം വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം