ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മ ഗാന്ധിയെ മാറ്റണം, പകരം രൂപയില്‍ സവര്‍ക്കര്‍ വരണം: ഹിന്ദു മഹാസഭ

മഹാത്മ ഗാന്ധിയുടെ ചിത്രത്തിന് പകരം ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രമാണ് വേണ്ടതെന്ന് ഹിന്ദുസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉപാധ്യക്ഷന്‍ അശോക് ശര്‍മ്മ, അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത്. നേരത്തെ വാര്‍ഷികത്തോടനുബന്ധിച്ച് പത്താം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കത്തി സമ്മാനിച്ചിരുന്നു, ഈ സംഘടന. ഹിന്ദുക്കളെ സ്വയം രക്ഷിക്കാന്‍ പ്രാപ്തമാക്കുന്നതിനാണ് കത്തി എന്നായിരുന്നു വിശദീകരണം.

രാജ്യത്തിനു വേണ്ടി സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സവര്‍ക്കറെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശക്തമായ ഇന്ത്യയുടെ അടയാളമാണ് സവര്‍ക്കറെന്നും അദ്ദേഹം രാജ്യത്തിന് വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഹിന്ദുക്കളുടെ ശാക്തീകരണമാണ് സവര്‍ക്കറുടെ സ്വപനമെന്ന് ഹിന്ദുമഹാസഭ വ്യക്തമാക്കി. സ്വയരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും വേണ്ടി ഹിന്ദുക്കളെ പ്രാപ്തരാക്കാനാണ് കുട്ടികള്‍ക്ക് ആയുധങ്ങള്‍ സമ്മാനിച്ചതെന്ന് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്