സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്; പിണറായി രാജിവെക്കണമെന്നാവശ്യപ്പെട്ട് വി. മുരളീധരൻ ഉപവാസ സമരത്തിൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവസിക്കുന്നു. സ്വർണക്കടത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും മുഖ്യമന്ത്രിക്കസേരയുമാണെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കേസിൽനിന്ന് കുറ്റവിമുക്തനാക്കിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുരളീധർ റാവു പറഞ്ഞു.

മുഖ്യമന്ത്രി അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ് അല്ലങ്കിൽ കഴിവില്ലായ്മയാണ്. പ്രിൻസിൽ സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കുടുംബാംഗങ്ങളുമായുള്ള ബന്ധം മൂലമാണെന്നും വി മുരളീധരൻ ആരോപിച്ചു.

Latest Stories

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം