കോവിഡ് രണ്ടാം തരംഗം: പ്രാദേശിക ലോക്​ഡൗണുകൾ മൂലം ഇന്ത്യയിൽ തൊഴിൽ നഷ്​ടമായത്​ 70 ലക്ഷം ​പേർക്ക്​, സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന്​ സാമ്പത്തിക വിദഗ്​ധർ

കോവിഡി​ന്‍റെ രണ്ടാം തരംഗത്തില്‍  തൊഴിലില്ലായ്​മ നിരക്ക്​ നാല്​ മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. അതി തീവ്രമായ കോവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്​ഡൗണുകൾ പ്രഖ്യാപിച്ചതോടെയാണ്‌  സ്ഥിതി രൂക്ഷമായത്​.

പ്രാദേശിക ലോക്​ഡൗണുകളെ തുടർന്ന്​ 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്​ടമായെന്നാണ്​ കണക്കാക്കുന്നത്​. മെയ്​ മാസത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന്​ സാമ്പത്തിക വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു.

നിലവിൽ എട്ട്​ ശതമാനമാണ്​ ഇന്ത്യയിലെ തൊഴിലില്ലായ്​മ നിരക്ക്​. മാർച്ചിൽ ഇത്​ 6.5 ശതമാനം മാത്രമായിരുന്നു. സെൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമിയെന്ന സ്ഥാപനമാണ്​ പഠനം നടത്തിയത്​. നഗരപ്രദേശങ്ങളിൽ 9.78 ശതമാനവും ഗ്രാമീണമേഖലയിൽ 7.13 ശതമാനവുമാണ്​ തൊഴിലില്ലായ്​മ നിരക്ക്​.

അസംഘടിത മേഖലയെയാണ്​ കോവിഡ്​ കൂടുതലായി ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. ഈ മേഖലയിലാണ്​ കൂടുതൽ തൊഴിൽ നഷ്​ടമുണ്ടായിരിക്കുന്നത്​. അതേസമയം, 2020ൽ കോവിഡി​ൻറെ ഒന്നാം തരംഗം ഉണ്ടായപ്പോൾ സമ്പദ്​വ്യവസ്ഥക്കുണ്ടായ തിരിച്ചടി പോലൊന്ന്​ ഇപ്പോഴുണ്ടാവില്ലെന്നും വിദഗ്​ധർ വ്യക്​തമാക്കുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തി​ൻറെ തോത്​ എത്രയും പെ​ട്ടെന്ന്​ കുറഞ്ഞില്ലെങ്കിലും സമ്പദ്​വ്യവസ്ഥയിൽ അത്​ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന്​ തന്നെയാണ്​ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ