ഇന്ത്യയിലെ തൊഴിലില്ലായ്മയ്ക്ക് കാരണം കുറച്ച് സമ്പന്നര്‍: രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണം രാജ്യത്തെ കുറച്ച് സമ്പന്നരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ ഉണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് നമ്മുടെ മുന്നില്‍ രണ്ട് ഇന്ത്യയാണ് ഉള്ളത്. ആദ്യത്തെ ഇന്ത്യയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, തൊഴിലില്ലാത്തവര്‍, എന്നിവരാണ് ഉള്ളത്. ഇതാണ് കോടിക്കണക്കിന് പേരുടെ ഇന്ത്യ. മറ്റേ ഇന്ത്യ രാജ്യത്ത് മുന്നൂറോളം വരുന്ന ധനികര്‍ക്കുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാനാണെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ കാണുന്ന രാഹുല്‍ അല്ല താന്‍. ബിജെപി കാണുന്ന രാഹുലും അല്ല. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനിടെ, കൊടുംതണുപ്പില്‍ കൊച്ചുകുട്ടിയെ ഷര്‍ട്ടില്ലാതെ ഭാരത് ജോഡോ യാത്രയില്‍ നടത്തിച്ചതിന് എതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ മാതൃകയിലുള്ള വേഷം അണിയിച്ചാണ് കുട്ടിയെ ഷര്‍ട്ടിടാതെ മുണ്ട് മാത്രം ധരിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം നടത്തിച്ചത്.

ബിജെപി ദേശീയ നേതാക്കള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പില്‍ കൊച്ചു കുട്ടിയെ ഷര്‍ട്ടും ജാക്കറ്റും ധരിപ്പിക്കാതെ നടത്തിക്കാന്‍ നാണമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ ട്വീറ്റ് ചെയ്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ