‘ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം’; വിദേശകാര്യമന്ത്രി

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലോകം ഭീകരതക്കെതിരെ നിലകൊള്ളണമെന്ന് ജയശങ്കർ പറഞ്ഞു. ലോകസമാധാനത്തിനും വികസനത്തിനും ഭീഷണിയാകുന്ന ഭീകരവാദം തുടച്ചുനീക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം. ആഗോളതലത്തിൽ ഭീകരതക്കെതിരെ പോരാടുന്ന രാജ്യങ്ങളെ അഭിനന്ദിച്ചു. ലോകസമാധാനത്തിനും വികസനത്തിനും വെല്ലുവിളിയാകുന്നത് ഭീകരവാദവും സംഘർഷങ്ങളുമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇരട്ടത്താപ്പ് സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ജയശങ്കർ ഉന്നയിച്ചത്.

യുക്രൈൻ, ഗസ സംഘർഷങ്ങൾ ദക്ഷിണേഷ്യൻ സമ്പദ് വ്യവസ്ഥക്ക് വെല്ലിവിളി ഉയർത്തുന്നുവെന്നും ജയശങ്കർ പറഞ്ഞു. നീണ്ടുപോകുന്ന സംഘർഷങ്ങൾ സാമ്പത്തികമായി ദുർബലമായ രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് മധ്യസ്ഥശ്രമങ്ങളുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി