തമിഴ്‌നാട് ഭരിക്കാന്‍ ഉദയനിധി; എംകെ സ്റ്റാലിന്റെ വഴിയെ മകനും; ഉപമുഖ്യമന്ത്രി പദം ഉടന്‍ ഏറ്റെടുക്കും; തലമുറമാറ്റത്തിനുള്ള ആദ്യ ചുവടുവെപ്പുമായി ഡിഎംകെ

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഓഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാലിന്റെ യുഎസ് സന്ദര്‍ശനത്തിനു മുന്‍പ് ഓഗസ്റ്റ് 22നു സത്യപ്രതിജ്ഞ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്റ്റാലിന്‍ മന്ത്രിസഭയില്‍
യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് ഉദയനിധി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കരുണാനിധി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി പിതാവ് സ്റ്റാലിന്‍ വന്ന അതേ വഴിയിലൂടെയാണ് ഉദയനിധിയുടേയും സ്ഥാനക്കയറ്റം.

സര്‍ക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുംഭരണ തലത്തില്‍ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കാനുമാണ് ഉദയനിധിയെ ഭരണത്തിന്റെ തലപ്പത്തേക്കെത്തിക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ ഡിഎംകെ നല്‍കുന്ന വിശദീകരണം.

സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഭാരം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. ഈ നീക്കം ഉദയനിധിയെ കാര്യമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ സഹായിക്കുമെന്ന് ഡിഎംകെയുടെ ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാവും ഉദയനിധിയുടെ സ്ഥാനക്കയറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയില്‍ ഉദയനിധിയുടെ പ്രതിബദ്ധതയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണുള്ളതെന്ന പരാമര്‍ശത്തില്‍ സംശയങ്ങള്‍ തള്ളിക്കളയണമെന്നും സ്ഥാനം അടിച്ചേല്‍പ്പിച്ചതല്ലെന്നും ഉദയനിധി തന്നെ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ നേതൃത്വം താത്കാലികമായി ഉപമുഖ്യമന്ത്രിക്കായിരിക്കും.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി