സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹത്തിന്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

. നാഗ്പൂരിലെ വിധാന്‍ ഭവനില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയില്‍ ഉദ്ധവിനൊപ്പം മകനും വര്‍ളി എംഎല്‍എയുമായ ആദിത്യ താക്കറെയും എംഎല്‍എമാരായ അനില്‍ പരബ്, വരുണ്‍ സര്‍ദേശായി എന്നിവരും ഉണ്ടായിരുന്നു.

മഹായുതി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് താക്കറെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയില്‍ നേതാക്കളാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ ഉദ്ധവ് താക്കറെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹായുതിയുടെ വിജയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയിലെ ആശങ്ക ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ-ആശയപരമായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ തങ്ങള്‍ ശത്രുക്കളല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

പ്രതിപക്ഷ പദവി ലക്ഷ്യമിട്ടാണ് ഉദ്ധവിന്റെ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എം.വി.എയിലെ ഒരു പാര്‍ട്ടിക്കു പോലും പ്രതിപക്ഷ സ്ഥാനത്തിനുള്ള 10 ശതമാനം മാര്‍ക്ക് കടക്കാനായിട്ടില്ല. പ്രതിപക്ഷ സഖ്യത്തില്‍ ഉദ്ധവിന്റെ ശിവസേനക്കാണ് കൂടുതല്‍ സീറ്റുകള്‍ (20). എം.വി.എ സഖ്യത്തിന് 49 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ