ജഗന്‍ മോഹന്‍ റെഡിക്ക് തിരിച്ചടി; വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജിവച്ചു; ആറ് എംപിമാര്‍കൂടി പാര്‍ട്ടി വിട്ട് ടിഡിപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ജഗന്‍ മോഹന്‍ റെഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താന്‍ റാവു എന്നിവരാണ് രാജി വച്ചത്. തല്‍സ്ഥാനം രാജിവെച്ച ഇരുവരും ടിഡിപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കെ.കിരണ്‍കുമാര്‍ റെഡ്ഡി, വൈ.എസ്.രാജശേഖരറെഡ്ഡി സര്‍ക്കാരുകളില്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ആയിരുന്ന ആളാണ് മോപിദേവി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയിരുന്നു.

മുമ്പ് ടിഡിപിക്കൊപ്പമായിരുന്ന ബീത മസ്താന്‍ റാവു 2009 മുതല്‍ 2014 വരെ കാവാലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2019ലാണ് വൈഎസ്ആര്‍സിപിയില്‍ ചേര്‍ന്നത്. ഇരുവരുടെയും രാജി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ സ്വീകരിച്ചു.

വെങ്കട്ടരമണയ്ക്ക് 2026 ജൂണ്‍വരെയും മസ്താന്‍ റാവുവിന് 2028 ജൂണ്‍വരെയും കാലാവധിയുണ്ടായിരുന്നു. ഇരുവരും രാജിവച്ചതോടെ രാജ്യസഭയില്‍ വൈഎസ്ആര്‍സിപിയുടെ അംഗബലം ഒമ്പതായി ചുരുങ്ങി. അതേസമയം, ആറ് വൈ.എസ്.ആര്‍.സി.പി എം.പിമാര്‍ കൂടി ഉടന്‍ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജിവെക്കാനൊരുങ്ങുന്ന ആറ് രാജ്യസഭ എം.പിമാരില്‍ ചിലരും ടി.ഡി.പിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി