ബോറടി മാറ്റാൻ സുഹൃത്തിനെ ട്രോളി ബാഗിൽ വീട്ടിലെത്തിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ലോക്ക്ഡൗണിനെത്തുടർന്ന് ബോറടിച്ച പതിനേഴുകാരൻ സുഹൃത്തിനെ വീട്ടിലെത്തിക്കാൻ ശ്രമം. മംഗളൂരു നഗരമധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ അപ്പാർട്ട്‌മെന്റിലാണ് ആത്മസുഹൃത്തിനെ ട്രോളിബാഗിലാക്കി വീട്ടിലെത്തിക്കാൻ ശ്രമം നടന്നത്. വാച്ച്മാൻ പിടിച്ചതോടെ പദ്ധതി പൊളിയുകയും ഒടുവിൽ യുവാക്കൾ പോലീസ് പിടിയിലാവുകയും ചെയ്തു.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. ആ ഉത്തരവാദിത്തം അച്ഛൻ മകനു കൈമാറിയില്ല. കൂട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറമേ നിന്ന് ആർക്കും പ്രവേശനവുമില്ല.

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.

സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നിൽക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നപ്പോൾ അകത്ത് ഒരു പയ്യൻ ചുരുണ്ടിരിക്കുന്നു.

പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. സ്റ്റേഷനിലെത്തിച്ച പൊലീസ് ഇവരെ താക്കീതു ചെയ്തു. ലോക്ഡൗൺ ലംഘിച്ചതിനു കേസ് റജിസ്റ്റർ ചെയ്തു വിട്ടയച്ചു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ