സാങ്കേതിക തകരാർ; ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി

സാങ്കേതിക തകരാർ മൂലം നിന്നുപോയ കേബിൾ കാറിൽ  വിനോദസഞ്ചാരികൾ കുടുങ്ങി. ഹിമാചൽ പ്രദേശിലെ പർവനൂവിലാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള
പതിനൊന്ന് വിനോദസഞ്ചാരികളാണ് കേബിൾ കാറിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയത്. സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിൾ കാർ.

യാത്രക്കാരെ പുറത്തെടുക്കാൻ കേബിളിൽ ഒരു റെസ്ക്യൂ ട്രോളി വിന്യസിച്ചിട്ടുണ്ടെന്നും ഏതാനും പേരെ റിസോർട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തിയതായും എസ്പി വരീന്ദർ ശർമ്മ പറഞ്ഞു.

കേബിൾ കാറിൽ ഉണ്ടായിരുന്ന പ്രത്യേക റോപ്പ് ഉപയോഗിച്ച് ഇവരെ താഴെയെത്തിക്കുകയായിരുന്നു. ബാക്കിയുള്ളവർക്കായി രക്ഷാ പ്രവർത്തനം നടന്നു വരികയാണ്. മറ്റൊരു കേബിൾ കാർ വിന്യസിച്ച് ഇവരെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ടിംബർ ട്രയൽ ഓപ്പറേറ്ററുടെ സാങ്കേതിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്, പൊലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു, എന്നും പൊലീസ് സൂപ്രണ്ടിനെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഉടൻ സംഭവസ്ഥലത്തെത്തുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധന്ബീർ താക്കൂറും അറിയിച്ചു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍