പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കും, രോഗശാന്തിക്കും നല്ലത്: ഉത്തര്‍പ്രദേശ് മന്ത്രി

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കുമെന്ന് വിചിത്ര വാദവുമായി ഉത്തര്‍ പ്രദേശ് മന്ത്രി ധരം പാല്‍ സിംഗ്. പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. പശുവിനെ കെട്ടിപിടിക്കുന്നത് രോഗശാന്തിക്കു നല്ലതാണെന്നും എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് നിര്‍ദേശം നല്‍കിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങി.

കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത് .

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍