ബി.ജെ.പിയിലേക്ക് തിരികെ പോകണമെന്ന് ടി.എം.സി നേതാവ് മുകുൾ റോയ്

തനിക്ക് ബിജെപിയിലേക്ക് തിരിച്ച് പോകാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. ഡൽഹി വിമാനത്താവളത്തിലെത്തിയ മുകുൾ റോയ് മാധ്യമപ്രവർത്തകർക്കു മുന്നിലാണ് മനസ്സ് തുറന്നത്.

ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നിൽക്കണം.  അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആ​ഗ്രഹമുണ്ട് മുകുൾ റോയ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. പിതാവിന് മറവിരോ​ഗവും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും മകൻ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകൻ അഭ്യർത്ഥി ച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു.

ഈ അവസരത്തിലാണ് മുകുൾറോയ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോ‌യ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

ആരോഗ്യപ്രശ്നങ്ങളാൽ കുറച്ചുകാലം വിശ്രമത്തിലായിരുന്നു. എന്നാൽ ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും. മുകുൾ റോയ് വ്യക്തമാക്കി. മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു