പക്ഷി ഇടിച്ചു; വിവിധ സംസ്ഥാനങ്ങളിലായി തിരിച്ചിറക്കിയത് മൂന്ന്‌ വിമാനങ്ങൾ

പക്ഷിയിടിച്ചതിനെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഞായറാഴ്ച  തിരിച്ചിറക്കിയത് മൂന്ന് വിമാനങ്ങൾ. ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിംഗ് 727 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതിൽ ഒന്ന്. ചിറകിൽ പക്ഷിയിടച്ചതാണ് കാരണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 185 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 185 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

പക്ഷി എഞ്ചിൻ 1-ൽ ഇടിച്ചതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ ക്രൂവിന് അസ്വാഭാവികതയൊന്നും തോന്നിയില്ല എന്നാൽ എഞ്ചിൻ 1-ൽ നിന്ന് തീപ്പൊരി ഉയരുന്നത് കണ്ടാണ് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്. പൈലറ്റ് ഇൻ കമാൻഡിനെ വിവരമറിയിക്കുകയും ഉടൻ തന്നെ എമർജൻസി ലാന്റിങിനുള്ള ഏർപ്പാടുകൾ ചെയ്യുകയുമായിരുന്നു.

പറന്നുയർന്ന് നിമിഷങ്ങൾക്കകം ചിറകിൽ തീ കണ്ടെത്തിയതിനെ തുടർന്ന് പാട്നയിൽ തിരിച്ചിറക്കിയ സ്‌പൈസ് ജറ്റ് വിമാനമാണ് രണ്ടമത്തെത്. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഇടത് ചിറകിനാണ് തീ പിടിച്ചത്. ജബൽപൂരിലേക്ക് പുറപ്പെട്ട വിമാനം ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കേണ്ടതായി വന്നു.

മൂന്നാമതായി ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. ടേക്ക്ഓഫിന് ശേഷം പക്ഷി ഇടിച്ചതായി സംശയിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കി മാറ്റി. വിമാനത്തിൽ പരിശോധനകളും അറ്റകുറ്റപ്പണികളും തുടരുകയാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ