"എന്റെ മുമ്പിൽ വച്ചാണ് അവർ എന്റെ പിതാവിനെ കൊന്നത്": മംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ജലീലിന്റെ മകൾ

മംഗളൂരു നിവാസിയായ ജലീൽ തന്റെ വീടിന് പുറത്തുനിൽക്കുമ്പോൾ ആണ് ഇടത് കണ്ണ് തുളച്ചുകയറിയ വെടിയുണ്ട അദ്ദേഹത്തിന്റെ ജീവൻ എടുത്തത്. മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ രൂക്ഷമായ പ്രതിഷേധം നടക്കുന്നതിനിടെ തന്റെ മക്കളെ സ്‌കൂൾ വാനിൽ നിന്നും കൂട്ടി കൊണ്ടുവന്ന് വീട്ടിലേക്ക് മടങ്ങവേ ആണ് ജലീലിന് വെടിയേറ്റത്.

ദിവസ വേതന തൊഴിലാളിയായിരുന്ന ജലീൽ (42) കർണാടകയിലെ മംഗളൂരുവിലെ ബുന്ദർ പ്രദേശത്താണ് ഭാര്യയും രണ്ട് മക്കൾക്കും – ഷിഫാനി (14), സബിൽ (10) ഒപ്പം താമസിച്ചിരുന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ജലീലിന്റെ കുട്ടികൾ യാത്ര ചെയ്തിരുന്ന വാൻ അവരെ പാതിവഴിയിൽ ഉപേക്ഷിച്ചു. അപ്പോഴാണ് ജലീൽ അവരെ കൂട്ടി കൊണ്ടുവരാൻ പോയത്. വീട്ടിലെത്തിയ അദ്ദേഹത്തിന്റെ ഇടതുകണ്ണിന് നേരെ പൊലീസ് വെടിയുതിർത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ജലീലിന്റെ മകൾ പിതാവിനെ കൊന്നതിന് പൊലീസിനെ കുറ്റപ്പെടുത്തി, “അവർ എന്റെ പിതാവിനെ എന്റെ മുന്നിൽ വച്ച് കൊന്നു”, മകൾ ഇന്ത്യാ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദുഃഖിതയായ ആ കൗമാരക്കാരിക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 19 ന് മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല ജലീലെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

പൊലീസ് അവകാശപ്പെടുന്നത് പോലെ പ്രതിഷേധത്തിൽ 7,000 മുതൽ 9,000 വരെ ആളുകളിലായിരുന്നു എന്നും, വെറും 50 മുതൽ 100 വരെ ആളുകൾ മാത്രമാണുണ്ടായിരുന്നതെന്നും ജലീലിന്റെ ഒരു കുടുംബാംഗം പറഞ്ഞു. ഇത്ര ചെറിയ ആൾക്കൂട്ടത്തെ പോലും നിയന്ത്രിക്കാൻ കഴിയാത്തതിന് പൊലീസിനെ അദ്ദേഹം കുറ്റപ്പെടുത്തി.

Latest Stories

കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം

IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

IPL 2024: 'ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്കോര്‍ 300 കടന്നേനെ': പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

'സൗത്ത് ഇന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുടെ ലുക്ക്, കിഴക്കുള്ളവര്‍ ചൈനക്കാരേപോലെ; വിവാദപരാമര്‍ശവുമായി സാം പിത്രോദ; കോണ്‍ഗ്രസ് വെട്ടില്‍

IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ