അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയായ സ്ത്രീയെ പരിശോധിച്ചു; കഫീല്‍ ഖാനെതിരെ കേസ്

അനുവാദം കൂടാതെ ആംബുലന്‍സില്‍ കയറി  രോഗിയായ സ്ത്രീയെ പരിശോധിച്ചതിന് സമാജ്വാദി പാര്‍ട്ടി എംഎല്‍സി സ്ഥാനാര്‍ത്ഥിയും പീഡിയാട്രീഷ്യനുമായ കഫീല്‍ ഖാനെതിരെ കേസ്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയ കുറ്റത്തിന് ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ഡിയോറിയ സര്‍ക്കിള്‍ ഓഫീസര്‍ ശ്രേയസ്സ് ത്രിപാഠി പറഞ്ഞു.

മാര്‍ച്ച് 26നാണ് കേസിന് ആസ്പദമായ സംഭവം. ഡ്രൈവറുടെ സമ്മതം കൂടാതെ കഫീല്‍ ഖാന്‍ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ആംബുലന്‍സ് ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട്വാലിയാണ് പരാതി നല്‍കിയത്.

ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാതിരുന്നതിനാല്‍ അംബു ബാഗുകള്‍ (ആര്‍ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ്) ഉപയോഗിച്ചാണ് രോഗിയെ കൊണ്ടു പോയത്. പക്ഷേ അത്യാഹിത വിഭാഗത്തില്‍ എത്തുന്നതിന് മുമ്പേ രോഗി മരിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ശേഷം കഫീല്‍ ഖാന്‍ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിക്കുകയായിരുന്നു എന്നുമാണ് പരാതി.

അതേ സമയം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കേസാണിതെന്നാണ് കഫീല്‍ ഖാന്റെ ആരോപണം. സംഭവത്തെ കുറിച്ച് അദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു. ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയാണ്. ആശുപത്രിയില്‍ അംബു ബാഗുകളും മറ്റു ജീവന്‍ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

ഒരു യുവാവ് ആംബുലന്‍സിലുള്ള തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആംബുലന്‍സിലും ആശുപത്രിയിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കഫീല്‍ ഖാന്റെ ആരോപണം തെറ്റാണെന്നാണ് ഡിയോറ അഡീഷണല്‍ മജിസ്ട്രേറ്റ് കുന്‍വാര്‍ പങ്കജ് സിങ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ