തന്നെ ചിലർ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആര്യൻ ഖാന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ

ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഒരു ഉന്നത ഉദ്യോഗസ്ഥൻ, താൻ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നതായി ആരോപിച്ചു. ആര്യൻ ഖാന്റെ അറസ്റ്റിലേക്ക് നയിച്ച, ഈ മാസം ആദ്യം മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നടന്ന റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

തങ്ങൾ നിരീക്ഷിക്കപ്പെടുന്നതായി സമീർ വാങ്കഡെയും സീനിയർ ഓഫീസർ മുത്ത ജെയിനും മഹാരാഷ്ട്ര പൊലീസ് മേധാവിയെ കണ്ട് പരാതി നൽകി. ചിലർ തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതായി ഉദ്യോഗസ്ഥൻ പരാതിപ്പെട്ടിട്ടുണ്ടെന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു.

സമീർ വാങ്കഡെയുടെ അമ്മയെ അടക്കം ചെയ്ത അദ്ദേഹം പതിവായി സന്ദർശിക്കാറുള്ള സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തിയ രണ്ടുപേർ കൈവശപ്പെടുത്തിയതായി ആരോപണമുണ്ട്.

വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും വാങ്കഡെ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മൂന്നാം തവണയും ആര്യൻ ഖാന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിന്തുടരാൻ മറ്റ് പ്രതികളുമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഏജൻസി വാദിച്ചു.

ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റും മറ്റ് ആറ് പേരും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഏജൻസി ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല, എന്നാൽ അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ കുറ്റകരമാണെന്ന് ആരോപിച്ചു.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്