ലഹരിമരുന്നുകൾ കണ്ടെടുത്തത് ആര്യൻ ഖാന്റെ ലെൻസ് കെയ്‌സിൽ നിന്നെന്ന് എൻ.സി.ബി

ആര്യൻ ഖാന്റെ ലെൻസ് കെയ്‌സിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത് എന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുംബൈ തീരത്ത് ശനിയാഴ്ച നടന്ന എംപ്രെസ് ക്രൂസ് കപ്പലിലെ ഒരു ലഹരി പാർട്ടിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകൾക്കും മെഡിസിൻ ബോക്സുകൾക്കുള്ളിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടിയതായി ഏജൻസി അറിയിച്ചു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ (എൻഡിപിഎസ്) നാല് വകുപ്പുകൾ പ്രകാരമാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട്, മുംബൈ കോടതി ആര്യനെയും മറ്റ് പ്രതികളെയും ഒക്ടോബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ അദ്ദേഹവും സുഹൃത്തും ഒന്നിലധികം തവണ നിയമവിരുദ്ധ ലഹരിമരുന്നിനെക്കുറിച്ച്‌ സംസാരിച്ചിരുന്നതായി എൻസിബി പറഞ്ഞു. റെയ്‌ഡിൽ ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ ലഹരിമരുന്നുകൾ കണ്ടെടുത്തു.

റേവ് പാർട്ടിയിൽ നിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ഇതിൽ ആര്യൻ ഖാനെയും മറ്റ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അയച്ചു. ബാക്കിയുള്ള അഞ്ചുപേരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം എൻസിബി കോടതിയിൽ ഹാജരാക്കും.

ലഹരിമരുന്ന് ഇടപാടുകാരെ കണ്ടെത്താനായി മറ്റ് അഞ്ച് പ്രതികളുടെ കൂടി റിമാൻഡും എൻസിബി ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി കപ്പൽ റെയ്ഡ് ചെയ്ത എൻസിബി, അറസ്റ്റിലായ ആളുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞായറാഴ്ച മുംബൈയിലെ മറ്റ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്