'രാജ്യത്തിന്റെ അഭിമാന താരങ്ങൾ ആരുടെയും ഉപകരണങ്ങളായി മാറരുത്'; രാഷ്ട്രീയ നേട്ടത്തിനായി കായിക താരങ്ങളെ ഉപയോഗിക്കുന്നവെന്ന് ബിജെപി എംപി

കായിക താരങ്ങൾക്ക് വേണ്ടത് അത്‌ലറ്റുകളുടെ മാനസികാവസ്ഥയാണെന്നും രാജ്യത്തിന്റെ അഭിമാന താരങ്ങൾ ആരുടെയും ഉപകരണങ്ങളായി മാറരുതെന്നും ബിജെപി എംപി രമേഷ് ബിധുരി. രാഷ്ട്രീയ നേട്ടത്തിനായി കായിക താരങ്ങളെ ഉപയോഗിച്ചെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളിൽ കേന്ദ്രം മൗനം തുടരുമ്പോഴാണ് ബിജെപി എംപിയുടെ വിമർശനം.

പദ്മശ്രീ പുരസ്കാരങ്ങളടക്കം തിരിച്ചേൽപ്പിച്ചിട്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. വിഷയത്തിൽ കേന്ദ്ര കായികമന്ത്രി പോലും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. ബ്രിജ് ഭൂഷന്‍റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിച്ചില്ലെന്ന് താരങ്ങൾ ആരോപിക്കുന്നു. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വരുന്നതിലും കേന്ദ്രത്തിനു ആശങ്കയുണ്ട്.

സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്ത് വന്നിരുന്നു. അത്‌ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ