'നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങല്‍ പ്രസംഗത്തില്‍ രാം നാഥ് കോവിന്ദ്

നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് രാഷ്ട്രപതി സ്ഥാനമൊഴിയുന്ന രാം നാഥ് കോവിന്ദ്. അഞ്ച് വര്‍ഷം രാജ്യത്തെ ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദിയറിയിച്ച് അദ്ദേഹം സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

അഞ്ച് വര്‍ഷം മുന്‍പ്, നിങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സൈനികരുമായുള്ള കൂടിക്കാഴ്ചകള്‍ പ്രചോദനം നല്‍കി. നഗരങ്ങളും ഗ്രാമങ്ങളും വിദ്യാലയങ്ങളുമായി യുവാക്കള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം

രാജ്യത്തിന്റെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്. എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണ്. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ