ആഭ്യന്തരം യോഗിക്ക് തന്നെയാകും; ഉത്തര്‍പ്രദേശ് മന്ത്രിസഭാ രൂപീകരണത്തില്‍ ഇന്ന് അന്തിമ തീരുമാനം

ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തന്നെയാകും കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിമാരായ കേശവ പ്രസാദ് മൗര്യയ്ക്ക് പൊതുമരാമത്തും, ബ്രിജേഷ് പഥക്കിന് നഗര വികസനവുമാകും നല്‍കുക. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ എ കെ ശര്‍മ്മയ്ക്ക് ആരോഗ്യവും, സ്വതന്ത്രദേവിന് ജലവകുപ്പും ലഭിക്കും.

മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണിക്ക് മൗര്യയ്ക്ക് വിദ്യാഭ്യാസവും, സുരേഷ് ഖന്നയ്ക്ക് ധനകാര്യ വകുപ്പും നല്‍കുമെന്നാണ് സൂചന. 52 അംഗ യോഗി മന്ത്രിസഭ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. രണ്ടാം യോഗി സര്‍ക്കാരില്‍ കേശവപ്രസാദ് മൗര്യ ബ്രിജേഷ് പഥക് എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തിരുന്നു.

സിരാത്തുവില്‍ തോറ്റെങ്കിലും പിന്നാക്ക വിഭാഗം നേതാവായ കേശവ്പ്രസൗദ് മൗര്യയെ ഉപമുഖ്യമന്ത്രിയായി നിലനിര്‍ത്താനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ ദിനേശ് ശര്‍മ്മക്ക് പകരം ബ്രാഹ്‌മണവിഭാഗത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠക്കിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ബിഎസ്പിയുടെ ബ്രാഹ്‌മണ മുഖമായിരുന്ന ബ്രജേഷ് പാഠക്ക് 2016 ലാണ് ബിജെപിയില്‍ എത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവിന് വലിയ വകുപ്പ് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. 52 അംഗ മന്ത്രി സഭയില്‍ 16 ക്യാബിനെറ്റ് മന്ത്രിമാരും 14 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരുമാണ് ഉള്ളത്. അഞ്ച് വനിതകള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി