വിദ്വേഷ പരാമര്‍ശം: യോഗിക്കും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. റാലികളിലോ പ്രചാരണ യോഗത്തിലോ പങ്കെടുക്കാന്‍ പാടില്ല. യോഗിക്ക് മൂന്നു ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് നടപടി. മാധ്യമങ്ങളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നതിന് ഈ ദിവസങ്ങളില്‍ വിലക്കുണ്ട്.

തിരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വ്യക്തമാക്കിയിരുന്നു. മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുത് എന്ന് കോടതി നിര്‍ദേശിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ തങ്ങളുടെ പോരായ്മ കോടതി മുമ്പാകെ വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനും മായാവതിയ്ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചിരുന്നു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാനാവുക എന്ന് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ