അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തിലേക്ക്;തീരുമാനം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റേത്

പാകിസ്ഥാനിലെ സൈനികരുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ നിര്‍ദേശിച്ചു. ഇനി മുതല്‍ അഭിനന്ദന്റെ ധീരത രാജസ്ഥാനിലെ സ്‌കൂള്‍ സിലബസിലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഏത് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌കത്തിലാണ് അഭിനന്ദന്റെ ജീവിത കഥ ഉള്‍പ്പെടുത്തുക എന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
പാകിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ മൂന്നു ദിവസത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. പാക് അധീന കാശ്മീരില്‍ മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയത്.

അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്‍ വര്‍ധമാന്റെ കൈയിലുണ്ടായിരുന്നു. ഇവ പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം നശിപ്പിച്ചിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'