ഡൽഹി സർവകലാശാലയിൽ തുടങ്ങാനിരിക്കുന്ന കോളേജിന് സവർക്കറുടെ പേര് നൽകും

ഡൽഹി സർവകലാശാലയിലെ തുടങ്ങാനിരിക്കുന്ന രണ്ട് കോളേജുകൾക്ക് നൽകുന്നതിനായി സവർക്കറുടെയും അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെയും പേരുകൾ   തിരഞ്ഞെടുത്ത് സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗ്.

പരിഗണനയിലുണ്ടായിരുന്ന പേരുകളിൽ നിന്ന് സുഷമ സ്വരാജിന്റെയും സവർക്കറിന്റെയും പേരുകൾ വെള്ളിയാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുത്തതായി വിസി പ്രഖ്യാപിച്ചു.

ഓഗസ്റ്റിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തുടങ്ങാനിരിക്കുന്ന കോളേജുകൾക്ക് പേരിടാനുള്ള ആശയം ആദ്യം ഉയർന്നുവന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ആളുകളുടേതാണെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉന്നയിച്ച ചുരുക്കം ചിലരിൽ താനും ഉൾപ്പെടുന്നുവെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുത്ത ഇസി അംഗങ്ങളിൽ ഒരാളായ രാജ്പാൽ സിംഗ് പവാർ പറഞ്ഞു.

“കഴിഞ്ഞ യോഗത്തിൽ, കൂടുതൽ പേരുകൾ ചേർക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത രണ്ട് പേരുകൾക്കും വിദ്യാഭ്യാസ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എപിജെ അബ്ദുൾ കലാമിന്റെ പേര് പോലുള്ള മറ്റ് പേരുകൾ നൽകാമെന്ന് ഞങ്ങൾ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ വി.സിക്ക് അധികാരമുണ്ട്,” രാജ്പാൽ സിംഗ് പവാർ പറഞ്ഞു.

തുടങ്ങാനിരിക്കുന്ന കോളേജുകൾക്ക് സുഷമ സ്വരാജിന്റെയും സവർക്കറിന്റെയും പേരിടാനുള്ള പദ്ധതി ഓഗസ്റ്റിൽ തന്നെ അന്തിമമാക്കിയിരുന്നതായി വലതുപക്ഷ അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ (എൻഡിടിഎഫ്) പ്രസിഡന്റും മുൻ ഇസി അംഗവുമായിരുന്ന എ കെ ഭാഗി പറഞ്ഞു. നിർദ്ദേശം സർവകലാശാല പാസാക്കിയെങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എ കെ ഭാഗി പറഞ്ഞു.

Latest Stories

IPL 2024: 'ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്കോര്‍ 300 കടന്നേനെ': പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

'സൗത്ത് ഇന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുടെ ലുക്ക്, കിഴക്കുള്ളവര്‍ ചൈനക്കാരേപോലെ; വിവാദപരാമര്‍ശവുമായി സാം പിത്രോദ; കോണ്‍ഗ്രസ് വെട്ടില്‍

IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ