ഭീകരര്‍ ജമ്മു കശ്മീരില്‍ മറ്റ് 3 സ്ഥലങ്ങള്‍ കൂടി നിരീക്ഷിച്ചിരുന്നു, ഒടുവില്‍ പഹല്‍ഗാം തിരഞ്ഞെടുത്തു; മറ്റിടങ്ങളിലെ സുരക്ഷാക്രമീകരണവും പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയും കണക്കിലെടുത്ത് ആക്രമണം

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ബൈസരന്‍ താഴ്വരയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യ്കതമായത്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘത്തിനോട് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. സുരക്ഷാ സേന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരെന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് ഭീകരര്‍ക്ക് പ്രാദേശികമായി സഹായം ചെയ്തുകൊടുക്കുന്നവരെയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പഹല്‍ഗാം കൂടാതെ ജമ്മു കശ്മീരിലെ മറ്റ് മൂന്ന് പ്രദേശങ്ങളില്‍ കൂടി ഭീകരര്‍ ആക്രമണ സാധ്യത അറിയാന്‍ നിരീക്ഷണം നടത്തിയിരുന്നുവെന്ന്.

ഏപ്രില്‍ 15 ന് ഭീകരര്‍ പഹല്‍ഗാമിലെത്തി ബൈസരന്‍ താഴ്വര ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഭീകരാക്രമണത്തിന് പറ്റിയ ലക്ഷ്യസ്ഥാനം തിരിച്ചറിയാനായി നിരീക്ഷിച്ച മറ്റ് മൂന്ന് സ്ഥലങ്ങള്‍ അരു താഴ്വര, അമ്യൂസ്മെന്റ് പാര്‍ക്ക്, ബേതാബ് താഴ്വര എന്നിവയാണ്. ഭീകരരുടെ നിരീക്ഷണത്തിലായിരുന്നു ഈ നാല് സ്ഥലങ്ങളുമെന്നും എന്നാല്‍ മറ്റ് മൂന്ന് മേഖലകളിലേയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായത് കാരണം ഭീകരര്‍ ബൈസരണ്‍ താഴ്‌വര ആക്രമണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നുമാണ് പ്രാദേശിക സഹായിയുടെ മൊഴി.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഭീകരവാദികളെ സഹായിച്ചതായി കകരുതുന്ന ഏകദേശം 20 ഒജിഡബ്ല്യുമാരെ (പ്രാദേശികമായി സഹായം എത്തിച്ചവര്‍) തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും അറസ്റ്റിലായിട്ടുണ്ട്, മറ്റുള്ളവര്‍ അന്വേഷണ സംഘത്തിന്റെ സജീവ നിരീക്ഷണത്തിലാണ്.

പ്രാദേശികമായി സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ലോജിസ്റ്റിക്കല്‍ പിന്തുണയിലും (സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുനല്‍കല്‍) ഭീകരരെ സഹായിക്കുന്നതില്‍ കുറഞ്ഞത് നാല് ഒജിഡബ്ല്യുമാരെങ്കിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് മുമ്പുള്ള ഘട്ടത്തില്‍ മേഖലയില്‍ മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഉപകരണങ്ങളില്‍ രണ്ടില്‍ നിന്നുള്ള സിഗ്‌നലുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതുവരെ 2,500 ലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി 186 പേര്‍ കസ്റ്റഡിയിലുമുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലുടനീളം ഏകോപിത റെയ്ഡുകളും സേനാവിഭാഗം നടത്തിയിരുന്നു. നിരോധിത സംഘടനകളായ ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളുടെയും ജമാഅത്ത്-ഇ-ഇസ്ലാമിയുടെയും അംഗങ്ങളുമായും അനുഭാവികളുമായും ബന്ധപ്പെട്ട ആളുകളുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നു. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപോര്‍, ബാരാമുള്ള, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് വ്യാപക റെയ്ഡ് നടത്തിയത്.

Latest Stories

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് പ്രോസിക്യൂഷന്‍; കോടതി നാളെ വിധി പറയും

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽനിന്നും പിന്മാറാൻ ജയ് ഷായ്ക്ക് നിർദ്ദേശം, നീക്കം പിതാവ് മുഖാന്തരം

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയിൽ മുന്നിൽ ഈ താരങ്ങൾ

മെസ്സി ഇന്ത്യയിലേക്ക്, വരുന്നത് സച്ചിനും ധോണിയ്ക്കും കോഹ്‌ലിക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ!