'ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍'; വിവാഹം ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നും മുസമ്മൽ മൊഴി നൽകി. അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ സോയാബ് പത്തുദിവസം ഒളിവിൽ താമസിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫരീദാബാദ് വൈറ്റ് കോളർ ഭീകരസംഘത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിലും ഡോ ഷഹീനും ദമ്പതികളാണെന്ന പുതിയ കണ്ടെത്തലാണ് പുറത്തുവരുന്നത്. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിരായി എന്നാണ് മൊഴി. ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്നാണ് മൊഴി.

ഇതിനിടെ കേസിൽ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശി സോയാബ് ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. ഇയാൾ അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ജോലി നേടാൻ സഹായം നൽകിയത് മുസമ്മിലാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. 10,000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു നിയമനം.

സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്ത് എത്തിച്ചത് നൽകിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്നതിൽ എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തിയെന്നും എൻഐഎ പറയുന്നത്. കേസിൽ പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു