വധുവിനെ ആവശ്യമുണ്ട്; വൈറലായി യുവാവിന്റെ വിവാഹ പോസ്റ്റർ

വധുവിനെ ആവശ്യമുണ്ടെന്ന് നാട് ഒട്ടാകെ പോസ്റ്ററൊട്ടിച്ച് യുവാവ്. തമിഴ്‌നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം പോസ്റ്റർ പതിപ്പിച്ചത്. അഞ്ചു വർഷമായി കല്ല്യാണം അലോചിച്ചിട്ട് നടക്കാത്തതിനെ തുടർന്നാണ് താൻ ഇങ്ങനെ ഒരു മാർ​ഗം കണ്ടെത്തിയതെന്നാണ് ജ​ഗൻ പറയുന്നത്.

പോസ്റ്ററുകളിൽ ജഗന്റെ ഫോട്ടോയും പേരും, ജാതി, ശമ്പളം, തൊഴിൽ, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളും ചേർത്തിട്ടുണ്ട്. പാർട്ട് ടൈം ഡിസൈനറായി ജോലി നോക്കുന്ന ജ​ഗൻ ഇതുപോലെയുള്ള ഒരുപാട് പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നുണ്ട്.

അപ്പോഴാണ് എന്തുകൊണ്ടാണ് തനിക്കായിത്തന്നെ ഇങ്ങനെ ഒരു പോസ്റ്റർ ഡിസൈൻ ചെയ്ത് പെണ്ണന്വേഷിച്ച് കൂടാ എന്ന് ചിന്തിക്കുന്നത്. എന്നാൽ, പോസ്റ്ററും വിചാരിച്ച പോലെ ജ​ഗനെ സഹായിച്ചില്ല.

പെൺകുട്ടികളിൽ നിന്നോ അവരുടെ രക്ഷിതാക്കളിൽ നിന്നോ വിളി വരുമെന്ന് പ്രതീക്ഷിച്ച ജ​ഗന് വന്നതെല്ലാം ബ്രോക്കർമാരിൽ നിന്നുമുള്ള കോളുകളാണ്. മാത്രമല്ല, ഈ പോസ്റ്ററിന്റെ പേരിൽ ഓൺലൈനിൽ ആളുകൾ ജ​ഗനെ കണക്കിന് കളിയാക്കുകയും ചെയ്തു. എന്നാൽ, അതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും അവരുടെ ചെലവിൽ താൻ വൈറലായല്ലോ എന്നുമാണ് ജ​ഗൻ  മറുപടി പറയുന്നത്..

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി