വെള്ള കൊടിയുമായി വരിക, നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ തിരിച്ചെടുക്കുക; പാക്കിസ്ഥാനോട് ഇന്ത്യൻ സൈന്യം

അതിർത്തി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിൻെറയും (ബി.എ.ടി ), തീവ്രവാദികളുടെയും മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്കായി തിരിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തോട് നിർദ്ദേശിച്ചു. വെള്ള കൊടിയുമായി വന്ന് മൃതദേഹങ്ങൾ കൈപ്പറ്റാനാണ് നിർദ്ദേശം. എന്നാൽ നിർദ്ദേശത്തോട് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജമ്മു കശ്മീരിലെ കെരൺ മേഖലയിൽ പാകിസ്ഥാന്റെ ബി.എ.ടി സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്നലെ ഇന്ത്യൻ പട്ടാളക്കാർ പരാജയപ്പെടുത്തിയിരുന്നു. ബി.എ.ടി സൈനികരെയും തീവ്രവാദികളെയും ഉൾപ്പെടെ ഏഴ് പേരെ വധിച്ചതായാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്.

പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറി (പി‌.ഒ‌.എഫ്) അടയാളങ്ങളുള്ള ഒരു അമേരിക്കൻ നിർമ്മിത എം 24 സ്നിപ്പർ റൈഫിളും, കുഴി ബോംബും സുരക്ഷാ സേന കണ്ടെടുത്തു.

ഇന്ത്യൻ സൈന്യം ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചതായി ശനിയാഴ്ച്ച പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഇത് ശക്തമായി നിരസിച്ചു.

Latest Stories

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി