ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടില്ല; ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

ലക്ഷദ്വീപില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്.

നല്‍കണോ വേണ്ടയോ എന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്ന് വാദം. സുപ്രീംകോടതിയിലാണ് അഡ്മിനിസ്ട്രേഷന്‍ ഈ വാദം ഉന്നയിച്ചത്. ഉച്ചഭക്ഷണത്തിന് മാംസാഹാരം നല്‍കേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാമുകള്‍ അടയ്ക്കാനുമുള്ള അഡ്മിനിസ്ട്രേഷന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജി കഴിഞ്ഞവര്‍ഷം മേയില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ വിശദമായ വാദംകേട്ട ശേഷമാണ് ഹര്‍ജികള്‍ തള്ളിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടുവരുന്നത്.

Latest Stories

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍