വസ്ത്രങ്ങൾക്ക് മുകളിലൂടെ ഉള്ള 'സ്‌പർശനം' ലൈംഗികാതിക്രമം: ബോംബെ ഹൈക്കോടതിയുടെ പോക്സോ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി

പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കിൽ ചർമ്മങ്ങൾ തമ്മിൽ ഉള്ള ബന്ധം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി.

ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാനവും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പോക്‌സോ സെക്ഷൻ 7 പ്രകാരം ‘സ്‌പർശനം’ അല്ലെങ്കിൽ ‘ശാരീരിക സമ്പർക്കം’ എന്നിവയെ പരിമിതപ്പെടുത്തുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അത് നശിപ്പിക്കുമെന്നും വിധിയുടെ പ്രസക്ത ഭാഗം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു.

പോക്‌സോയുടെ സെക്ഷൻ 7-ന് കീഴിലുള്ള ‘സ്‌പർശനം’, ‘ശാരീരിക സമ്പർക്കം’ എന്നീ പദപ്രയോഗങ്ങളുടെ അർത്ഥം “ചർമ്മങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലേക്ക്” പരിമിതപ്പെടുത്തുന്നത് സങ്കുചിതവും അനുചിതവുമായ വ്യാഖ്യാനമാണെന്ന് മാത്രമല്ല, നിയമത്തിന്റെ അസംബന്ധ വ്യാഖ്യാനത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അത്തരമൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ, ദുരുദ്ദേശത്തോടെ സ്പർശിക്കുന്ന വ്യക്തി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കിൽ അയാളുടെ കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.

സ്പർശനം ലൈംഗിക ഉദ്ദേശത്തോടെ ഉള്ളതാണെങ്കിൽ അത് കുറ്റകരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണ്, അല്ലാതെ കുട്ടിയുടെ ചർമത്തിൽ സ്പർശിച്ചോ എന്നുള്ളതല്ല. ലൈംഗിക ഉദ്ദേശം എന്ന വസ്തുതയെ സാഹചര്യങ്ങൾ വിലയിരുത്തി നിർണ്ണയിക്കേണ്ടതാണ് എന്നും കോടതി നിർദ്ദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്തനങ്ങളിൽ വസ്ത്രത്തിന് മുകളിലൂടെ കടന്നുപിടിച്ച വ്യക്തിക്കെതിരെ പോക്‌സോ സെക്ഷൻ 8 പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കാനാവില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി (നാഗ്പൂർ ബെഞ്ച്) ഒരു പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. സെക്ഷൻ 8 പോക്‌സോ പ്രകാരമുള്ള കുറ്റം ചുമത്താൻ ‘ചർമ്മങ്ങൾ തമ്മിലുള്ള സ്പർശനം’ ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി, പ്രസ്തുത പ്രവൃത്തി സെക്ഷൻ 354 ഐപിസി പ്രകാരമുള്ള ‘പീഡനം’ എന്ന കുറ്റമായി മാത്രമേ കാണാനാകൂ എന്നും വിധിച്ചിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്.

Latest Stories

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും