ഡൽഹിയിൽ ഭൂചലനം; വീടുകളിൽ നിന്നും ഇറങ്ങിയോടി ആളുകൾ

നേപ്പാളിലെ ഭത്തേകോലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഡൽഹി- എൻ. സി. ആർ, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  നാൽപത് സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനത്തിൽ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഉച്ചയ്ക്ക് 2.25നും 2.51 നും രണ്ട് തവണ വീതമാണ് ഭൂചലനമുണ്ടായത്. ആദ്യത്തെ ഭൂചലനത്തിന് 4..46 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.

നേപ്പാളിലെ ഭത്തേകോലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് ഉത്തരേന്ത്യയിലും പ്രകമ്പനമുണ്ടായത്. ഉത്തർപ്രദേശിലെ ലഖ്നൌ, ഹാംപൂർ, അംരോഹ തുടങ്ങീ സ്ഥലങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അടക്കമുള്ളവർ നിർമ്മാൺ ഭവനിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ