എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കുടുംബം

കോവിഡ് -19ന് ചികിത്സയിലായിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആണെന്ന് ചെന്നൈയിലെ ആശുപത്രി നൽകിയ മെഡിക്കൽ ബുള്ളറ്റിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ,  എസ.പി.ബിയുടെ ആരോഗ്യനില മുമ്പത്തേക്കാൾ മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു. ഡെക്കാൻ ക്രോണിക്കൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യം ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചുവെന്ന് ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി ചരൺ, സഹോദരി എസ്.പി വസന്ത എന്നിവർ പറഞ്ഞു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും ഡോക്ടർമാരുടെ പരിചരണത്തിലാണെന്നും ചരൺ ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉത്കണ്ഠയുടെ ആവശ്യമില്ലെന്നും എസ.പി.ബി സുഖം പ്രാപിക്കുമെന്നും ചരൺ കൂട്ടിച്ചേർത്തു.

അതേസമയം, ബാലസുബ്രഹ്മണ്യത്തിന് നല്ല ഇച്ഛാശക്തി ഉണ്ടെന്നും ദൈവകൃപയുടെയും അദ്ദേഹത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനയുടെയും ഫലമായി അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊർജ്ജസ്വലമായും വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹത്തിന്റെ സഹോദരി എസ്.പി വസന്ത പറഞ്ഞു.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്