തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ കമല്‍ഹാസന് നേരെ ചെരിപ്പേറ്; 11 ബി.ജെ.പിക്കാര്‍ക്ക് എതിരെ കേസ്

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്‍ഹാസന് നേരെ ചെരിപ്പെറിഞ്ഞു. മധുരയിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് ചെരിപ്പേറുണ്ടായത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്ന കമല്‍ഹാസന്റെ പരാമര്‍ശം വന്നതിന് മുന്ന് ദിവസം പിന്നിടുമ്പോഴാണ് അക്രമം നടക്കുന്നത്. ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം ഗോഡ്‌സേയെ കുറിച്ച് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശം ആര്‍ എസ് എസ് കേന്ദ്രങ്ങളിലും ബിജെപിയിലും വ്യാപക പ്രതിക്ഷേധങ്ങളുയരാന്‍ കാരണമായി.

ചെരുപ്പേറുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനാംഗങ്ങളുമുള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറവക്കുറിച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുമ്പോഴാണ് ഇന്ത്യ കണ്ട ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സെയാണെന്ന് കമല്‍ പറഞ്ഞത്.

Latest Stories

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി