ബാലാകോട്ടില്‍ പിഴുതെറിഞ്ഞത് ഭീകരരെയോ അതോ തണല്‍ വ്യക്ഷങ്ങളെയോ; വ്യോമാക്രമണത്തിലെ മരണസംഖ്യയുടെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദുവിന്റെ ട്വീറ്റ്

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. നിങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് സിദ്ദു ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസത്തോടെയുള്ള വിമര്‍ശനം.

“300 ഭീകരര്‍ മരിച്ചു, ഇത് ശരിയോ തെറ്റോ? പിന്നെ എന്തായിരുന്നു ഉദ്ദേശ്യം? നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ അതോ മരങ്ങളെയോ? അതൊരു തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? ഇങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുപാട് ചോദ്യങ്ങള്‍ സിദ്ദു ഉന്നയിച്ചു. വിശുദ്ധമായ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബാലാകോട്ടെ ആക്രമണത്തില്‍ മരിച്ചവരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ ഊതി പെരുപ്പിച്ചതാണെന്ന് വ്യക്തമാക്കി റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇതിന്റെ നിജസ്ഥിതിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിനിടെ മരിച്ചവരുടെ കണക്ക് ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ വ്യക്തമാക്കിയിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന