സഭാനടപടികളില്‍ പങ്കെടുക്കാന്‍ അനുവദം നല്‍കിയില്ല; ഹര്‍ജി വിശദമായി പരിശോധിക്കാം; മഹുവയുടെ ഹര്‍ജിയില്‍ ലോക് സഭാ സെക്രട്ടറി ജനറലിന് നോട്ടീസ്

ലോക്‌സഭാ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയതില്‍ നിയമനടപടിയുമായി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മഹുവയുടെ ഹര്‍ജിയില്‍
ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രീം കോടതി നോട്ടീസയച്ചു. മഹുവയുടെ ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. എന്നാല്‍, സഭാനടപടികളില്‍ പങ്കെടുക്കാന്‍ മഹുവയ്ക്ക് കോടതി അനുവാദം നല്‍കിയില്ല. കേസ് വിശദമായ വാദം കേള്‍ക്കാനായി മാര്‍ച്ചിലേക്ക് മാറ്റി.

മഹുവയെ അയോഗ്യനാക്കിയ വിഷയത്തില്‍ ലോക്സഭാ സെക്രട്ടറി ജനറലിനോട് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ലോക്സഭാ സെക്രട്ടറി ജനറലിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയക്കരുതെന്ന തുഷാര്‍ മേത്തയുടെ ആവശ്യം കോടതി തള്ളി.

മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വിയാണ് മഹുവയ്ക്കുവേണ്ടി ഹാജരായത്. എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ തന്റെ ഭാഗം പറയാന്‍ സഭയില്‍ അനുമതി നിഷേധിച്ചെന്ന് മഹുവ മൊയ്ത്ര ഹര്‍ജിയില്‍ വ്യക്തമാക്കി. ലോഗിന്‍ വിവരങ്ങള്‍ പങ്കുവെച്ചു എന്നാരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും എന്നാല്‍, ഇത് പങ്കുവെക്കരുതെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.

ചോദ്യത്തിന് കോഴ എന്ന ആരോപണം തെളിയിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും മഹുവ മൊയ്ത്ര ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മഹുവയുടെ കേസ് പരിഗണിച്ചത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത