രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച; ഡോളറിന് എതിരെ മൂല്യം 81 കടന്നു

രൂപയ്ക്ക് നേരിടുന്നത് റെക്കോര്‍ഡ് തകര്‍ച്ച . ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ കടന്നു. ഇന്നലെ 80.79 നിരക്കിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് വ്യാപാരം തുടങ്ങിയതുതന്നെ 81.12 രൂപയിലാണ്. യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച പലിശ വര്‍ധനയുടെ ആഘാതം വിപണിയില്‍ തുടരുകയാണ്.

തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് ഫലപ്രദമായ ഇടപെടല്‍ നടത്താത്തതും തിരിച്ചടിയായി. രൂപയുടെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് അധികമായി ഡോളര്‍ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷ. മൂല്യം 80 രൂപയില്‍ പിടിച്ചുനിര്‍ത്താന്‍ ജൂലൈയില്‍ മാത്രം റിസര്‍വ് ബാങ്ക് 1900 കോടി ഡോളര്‍ വില്‍പന നടത്തിയിരുന്നു.

മാസങ്ങള്‍ക്കകം രൂപയുടെ മൂല്യം 82 രൂപയിലേക്ക് താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാപാരകമ്മി കൂടുന്നതും ആഗോള മാന്ദ്യവും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ