മഹാത്മാഗാന്ധിയെ ആദരിക്കുന്നുവെന്ന് മോഹൻ ഭാഗവത്; ഗാന്ധി രാജ്യത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ആർഎസ്എസ് മേധാവി

മഹാത്മാഗാന്ധിയെ ആദരിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മഹാത്മാഗാന്ധി രാജ്യത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു. ഒരുമിച്ചുനിന്നാൽ നേട്ടങ്ങൾ സ്വന്തമാക്കാം. വിഘടിച്ചുനിന്നാൽ തകർന്നുപോകുമെന്നും മോഹൻ ഭാഗവത് വിജയദശമി ആഘോഷത്തിൽ പറഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നാനാത്വമാണ് ഇന്ത്യയുടെ പാരമ്പര്യം. സമുദായങ്ങളെ പ്രകോപിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ പരിമിതികൾക്കുള്ളിൽ നിന്നുവേണം ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളും അവരും എന്ന വേർതിരിവ് മാറണമെന്നും വൈവിധ്യങ്ങളെ ചേർത്തുപിടിക്കണമെന്നും മോഹൻ ഭാഗവത് കുട്ടിച്ചേർത്തു.

അയൽരാജ്യങ്ങളിലെ ആഭ്യന്തര അസ്വാരസ്യങ്ങൾ ശുഭസൂചനയല്ലെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ജനരോഷം ആശങ്കാജനകമാണ്. രാജ്യത്തിനകത്തും പുറത്തും ഇത്തരം അസ്വസ്ഥതയുണ്ടാക്കാൻ ശ്രമിക്കുന്ന ശക്‌തികളുണ്ടെന്നും ആർഎസ്എസ് മേധാവി കുട്ടിച്ചേർത്തു. സോഷ്യലിസ്‌റ്റ്‌ മുന്നേറ്റങ്ങളിൽ പലതും മുതലാളിത്ത ഭരണരീതിയിൽ ചെന്നവസാനിച്ചതും ചരിത്രമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'