ആർ.എസ്.എസിന്റെ വേദ സർവകലാശാല വരുന്നു; പശുത്തൊഴുത്ത്, യാഗശാല, മരങ്ങൾക്കടിയിലെ പഠനം എന്നിവ സവിശേഷത

ആർ‌.എസ്‌.എസ്സിന് കീഴിലുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ആദ്യത്തെ സർവകലാശാല അടുത്ത അദ്ധ്യയന വർഷം തുടങ്ങും. അശോക് സിങ്കാൽ വേദ് വിജ്ഞാന ഏവം പ്രദ്യോഗികെ വിശ്വവിദ്യാലയം എന്ന് നാമകരണം ചെയ്യപ്പെട്ട സർവകലാശാല ഗുരുഗ്രാം കാമ്പസിൽ നിന്ന് പ്രവർത്തനം ആരംഭിക്കും.

പുരാതന വേദപഠന രീതിയിൽ നിന്ന് സ്വാധീനം ഉൾക്കൊള്ളുന്നതായിരിക്കും സ്ഥാപനത്തിന്റെ പ്രത്യേകതയെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട ആളുകൾ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ആധുനികവും വേദപരവുമായ പാഠ്യപദ്ധതിയുടെ സംഗമത്തിനു പുറമേ, വേദ കാലഘട്ടത്തിലെ അധ്യാപനത്തിന്റെ അന്തരീക്ഷം പുന:സൃഷ്‌ടിക്കാനും സർവകലാശാല ലക്ഷ്യമിടുന്നു.

വിദ്യാർത്ഥികൾക്ക് വേദ കാലഘട്ടത്തിന്റെ അനുഭവം നൽകുന്നതിനായി ക്ലാസുകൾ മരങ്ങൾക്കടിയിൽ നടത്തും. “കാമ്പസിൽ വേദഗാനങ്ങൾ പ്രതിധ്വനിക്കും. ഗീതയും ഉപനിഷത്തുകളും ഉച്ചഭാഷിണിയിലൂടെ കാമ്പസിൽ രാവിലെയും വൈകുന്നേരവും പ്രക്ഷേപണം ചെയ്യും,” സർവകലാശാല അധികൃതർ പറഞ്ഞു.

കാമ്പസിൽ ഒരു “വേദ ഗോപുരം” സ്ഥാപിക്കുമെന്നും ഓരോ വേദത്തിനും അനുബന്ധ സാഹിത്യങ്ങൾക്കും പ്രത്യേക തലത്തിൽ ഓഡിയോ-വിഷ്വൽ സ്റ്റുഡിയോ ഉണ്ടായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പസിൽ സുരഭി സദൻ (പശു തൊഴുത്ത്), ക്ഷേത്രം, ധ്യാന മണ്ഡപം, യാഗശാല എന്നിവ ഉണ്ടാകും.

മൊത്തം 39.68 ഏക്കർ സ്ഥലത്ത് സർവകലാശാല നിർമ്മിക്കുന്നുണ്ടെന്നും ഇത് ഒന്നിലധികം ഘട്ടങ്ങളായി വികസിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

“ഭാരതത്തെ “വിശ്വഗുരു”മായി പുന:സ്ഥാപിക്കുന്നതിനും ആധുനിക ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, പരമ്പരാഗത വേദ പണ്ഡിറ്റുകൾ എന്നിവർക്ക് ഭാരതത്തെ കുറിച്ചുള്ള പുതിയതും സമഗ്രവുമായ അറിവ് സൃഷ്ടിക്കുന്നതിനുള്ള ഒരു പൊതുവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം, “വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കൃഷി (കൃഷി തന്ത്രം), വാസ്തുവിദ്യ (വാസ്തു തന്ത്രം), പരിസ്ഥിതി ശാസ്ത്രം, പാലിയോഗ്രാഫി (ലിപി വിജ്ഞാൻ), വാർഫെയർ (യുദ്ദ് തന്ത്രം), ആഭ്യന്തര സുരക്ഷ, ഗണിതശാസ്ത്രം എന്നിവയാണ് അടുത്ത വർഷം ആരംഭിക്കുന്ന ആദ്യ അക്കാദമിക് സെഷനിൽ പഠിപ്പിക്കുക.

ആകെ 20 വിഷയങ്ങൾ പഠിപ്പിക്കും. ഹത്യശാസ്ത്രം, ആയുർവേദം, നർമ്മദ ഭക്തി സൂത്രം തുടങ്ങിയ വിഷയങ്ങളും വാഗ്ദാനം ചെയ്യും.

2019- ലെ ദേശീയ വിദ്യാഭ്യാസ നയം സർവകലാശാല പിന്തുടരുമെന്നും അത് ഉടൻ അന്തിമമാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

സംഘ് പരിവാർ നേതാവായിരുന്ന, 20 വർഷത്തിലേറെ വിഎച്ച്പിയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റായിരുന്ന രാം ജന്മഭൂമി പ്രസ്ഥാനത്തിൽ മുഖ്യ പങ്കു വഹിച്ചതുമായ അശോക് സിങ്കാലിന്റെ പേരിലാകും സർവകലാശാല ഉയരുക.

വി‌എച്ച്‌പി രാജ്യത്തുടനീളം സ്കൂളുകളും കോളജുകളും പ്രവർ‌ത്തിപ്പിക്കുന്നുണ്ടെങ്കിലും, ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള വി‌എച്ച്‌പിയുടെ ആദ്യ ശ്രമമാണിത്. വി.എച്ച്.പി സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തേതാണ് വേദ സർവകലാശാല. നിലവിൽ സംഘപരിവാർ സംഘടനയായ വി.എച്ചി.പിക്ക് ഭാരതി ശിശു മന്ദിർ, ഏകൽ വിദ്യാലയം എന്നിവ ഉണ്ട്.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്