NEP

എം.ഫില്ലില്ല; പകരം ഗവേഷണാധിഷ്ഠിത പി.ജിയുമായി ഡൽഹി സർവകലാശാല

2022 അധ്യയനവർഷം എം.ഫിൽ കോഴ്‌സുകളുണ്ടാകില്ലെന്നും പകരം രണ്ടുവർഷത്തെ ഗവേഷണത്തോടൊപ്പമുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകൾ (ഗവേഷണാധിഷ്ഠിത പി.ജി.) ആരംഭിക്കുമെന്നും ഡൽഹി സർവകലാശാല അധികൃതർ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ എം.ഫിൽ നിർത്തണമെന്ന യു.ജി.സി.യുടെ നിർദേശമാണ് തീരുമാനത്തിന് പിന്നിൽ. നിലവിൽ എം.ഫിൽ ചെയ്യുന്നവർക്ക് അതു പൂർത്തിയാക്കാം.

കോഴ്‌സ് നിർത്തുന്നതിനെതിരേ അധ്യാപകർ രംഗത്തെത്തി. പിഎച്ച്.ഡി. ചെയ്യാൻ വിദ്യാർഥിക്ക്‌ ആദ്യ പരിശീലനം ലഭിക്കുന്നത് എം.ഫിലിലൂടെയാണെന്ന് അധ്യാപകർ പറഞ്ഞു. എം.ഫിൽ ബിരുദധാരികൾക്ക് നീണ്ടകാലത്തെ ഗവേഷണങ്ങൾക്ക് നിൽക്കാതെ അധ്യാപനത്തിലേക്കും കടക്കാം.

നാലുവർഷത്തെ ഗവേഷണാധിഷ്ഠിത പി.ജി. കോഴ്‌സ് ഉൾക്കൊള്ളാനുള്ള മാനവവിഭവശേഷിയോ സാങ്കേതിക-കെട്ടിട സൗകര്യങ്ങളോ കലാലയങ്ങൾക്ക് ഇല്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി